Advertisement

വാണിജ്യവാഹനങ്ങൾക്ക് പ്രായപരിധി നിശ്ചയിക്കാൻ നീക്കം

March 19, 2018
Google News 0 minutes Read
bs-3 vehicles

വാണിജ്യവാഹനങ്ങൽക്ക് പ്രായപരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിനുസരിച്ച് ബസ്, ട്രക്ക്, ലോറി, ടാക്‌സി തുടങ്ങിയ വാഹനങ്ങൾക്ക് 20 വർഷം മാത്രം നിരത്തിലിറങ്ങാൻ അനുമതിയുണ്ടാകൂ. 2020 ഓടെ പദ്ധതി പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഒഫീസിൻറെ നേതൃത്വത്തിൽ നടന്ന ഗതാഗത, ഘന വ്യവസായ, പരിസ്ഥിതി, ധന മന്ത്രിമാരും നിതി ആയോഗ് അംഗങ്ങളും പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.

അപകടങ്ങൾ കുറയ്ക്കാനും മലിനീകരണത്തിനും യാത്രകൾ സുഗമമാക്കാനുമാണ് പുതിയ പദ്ധതി. 2000നു മുൻപ് രജിസ്റ്റർ ചെയ്ത ഇത്തരം വാണിജ്യ വാഹനങ്ങൾ 2020 നുശേഷം റോഡിലിറക്കാനാവില്ല.

20 വർഷം കഴിഞ്ഞാൽ ഇവയുടെ രജിസ്‌ട്രേഷൻ സ്വയം റദ്ദാകുന്ന സംവിധാനവും ഏർപ്പെടുത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here