Advertisement

സന്തോഷ് ട്രോഫി; ചണ്ഡീഗഢിന് കേരളത്തിന്റെ ഗോള്‍ കിലുക്കം

March 19, 2018
Google News 1 minute Read
Santhosh trophyy

72-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ ചണ്ഡീഗഢിനെതിരെ കേരളത്തിന് കലക്കന്‍ വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളം ചണ്ഡീഗഢിനെ പരാജയപ്പെടുത്തിയത്. 11-ാം മിനിറ്റിലും 51-ാം മിനിറ്റിലുമായി എം.എസ്. ജിതിന്‍ നേടിയ ഇരട്ടഗോളുകളാണ് കേരളത്തിന്റെ ഗോള്‍ നേട്ടം വര്‍ധിപ്പിച്ചത്. 19-ാം മിനിറ്റില്‍ സജിത്ത് പൗലോസും, 48-ാം മിനിറ്റില്‍ വി.കെ. അഫ്ദാലും, 77-ാം മിനിറ്റില്‍ വി.എസ്. ശ്രീക്കുട്ടനും ചണ്ഡീഗഢിന്റെ ഗോള്‍ വല ഓരോ തവണ വീതം ചലിപ്പിച്ചു. ചണ്ഡീഗഢിന് വേണ്ടി വിശാല്‍ ശര്‍മ മാത്രമാണ് ആശ്വാസഗോള്‍ നേടിയത്. ബെംഗളൂരുവില്‍ നടന്ന ദക്ഷിണ മേഖലാ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഒന്നാം സ്ഥാനം നേടിയാണ് കേരളം അവസാന റൗണ്ടിന് യോഗ്യത നേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here