Advertisement

ആധാര്‍ സുരക്ഷിതം; വിവരങ്ങള്‍ കൈമാറിയിട്ടില്ല : യുഐഡിഎഐ

March 22, 2018
Google News 1 minute Read
aadhar date extended last date to link mobile phone and aadhar aadhar mandatory for insurance policy dont need adhar for EPF related services aadhar case verdict today 71.24 crore mobiles linked with aadhar cant hack aadhar info says UIDAI

ആധാറിനായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പോലും കൈമാറിയിട്ടില്ലെന്നി യുഐഡിഎഐ. സുപ്രീംകോടതിയില്‍ പവര്‍പോയിന്റ് പ്രസന്റേഷനിലാണ് യുഐഡിഎഐ സിഇഒ ഇക്കാര്യം അറിയിച്ചത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും യുഐഡിഎഐ സിഇഒ അറിയിച്ചു.

2048 എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ചാണ് ആധാര്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം ഇവ തകര്‍ത്ത് ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുക അസാധ്യമെന്നും യുഐഡിഎഐ. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ആധാര്‍ പരിഹാരമല്ലെന്നും അതോറിറ്റി. ആനുകൂല്ല്യങ്ങള്‍ നിഷേധിക്കപ്പെടാന്‍ കാരണം സംവിധാനത്തിന്റെ മനോഭാവമെന്നും അതോറിറ്റി പറഞ്ഞു.

ആധാര്‍ വെരിഫിക്കേഷന്‍ ചെയ്യാന്‍ ആകാത്തത് മൂലം ആനുകൂല്ല്യങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലേയെന്ന് കോടതി.
എന്തു കൊണ്ടാണ് 49,000 ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സികളുടെ അംഗീകാരം റദ്ദാക്കിയതെന്നും കോടതി ചോദിച്ചു.

cant hack aadhar info says UIDAI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here