Advertisement

ആലപ്പുഴയിൽ വാഹനാപകടം; 3 മരണം

March 24, 2018
Google News 0 minutes Read
alappuzha accident killed three of a family

ആലപ്പുഴ കൽപ്പകവാടിയിൽ വാഹനാപകടം. അപകടത്തിൽ 3 പേർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്.

കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശികളായ ബാബു, ബാബുവിന്റെ മക്കളായ അഭിജിത്ത് (20) അമർജിത്ത് (16) എന്നിവരാണ് മരിച്ചത്.

ഇവരെ മൂന്ന് പേരെയും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയുടെ നില ഗുരുതരമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here