Advertisement

കേരളത്തിലെ ഏറ്റവും മലിനമായ പുഴ പെരിയാർ

March 26, 2018
Google News 0 minutes Read
periyar

കേരളത്തിലെ ഏറ്റവും മലിനമായ പുഴ പെരിയാറെന്ന് പഠന റിപ്പോർട്ട്. പമ്പയാണ് മലിനീകരണത്തിൽ രണ്ടാമത്. സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം ഉള്ളത്.

മീനച്ചലാർ, കല്ലായിപ്പുഴ എന്നിവ മൂന്നും നാലും സ്ഥാനത്ത്. മലിനീകരണത്തിൽ അഞ്ചാം സ്ഥാനത്ത് കരമനയാറാണ്. പുഴയുടെ വിവിധ ഇടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തിയത്.
ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാറിന് സമർപിച്ചിട്ടുണ്ട്.

കേരളത്തിലെ പുഴകളിലെ ജല ഗുണനിലവാരത്തെക്കുറിച്ചാണ് സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെൻറ് ആന്റ് മാനേജ്‌മെന്റ് പഠനം നടത്തിയത്.
ജല ഗുണനിലവാര ഇൻഡക്‌സ് 90 ഉണ്ടെങ്കിൽ മാത്രമാണ് പുഴ വെള്ളം ശുദ്ധമെന്ന് പറയാനാകൂ. എന്നാൽ കേരളത്തിലെ പല പുഴകളിലേയും ഇൻഡക്‌സ് 45 ലും താഴെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here