Advertisement

ഉറക്കം ശരിയാകുന്നില്ലേ? എന്നാൽ ഇതാ നല്ല ഉറക്കത്തിന് ചില വഴികൾ

March 26, 2018
Google News 0 minutes Read
tips for good sleep

രാത്രി കിടന്നാൽ ഉറക്കം ശരിയാകുന്നില്ല..തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നു…പലരും പറഞ്ഞ് കേൾക്കുന്ന പ്രശ്‌നമാണ് ഇത്.
നല്ല ഉറക്കം ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഉറങ്ങില്ലെങ്കിൽ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും.

എങ്ങനെ നല്ല ഉറക്കം ലഭിക്കും ? ആദ്യമായി ഉറങ്ങുവാനും ഉണരുവാനും ഒരു നിശ്ചിതസമയം ഉണ്ടായിരിക്കണം. നമ്മുടെ സൗകര്യത്തിന് തോന്നിയ സമയത്ത് ഉറങ്ങുകയും തോന്നിയ സമയത്ത് ഉണരുകയും ചെയ്യരുത്. ഇത് നല്ല ഉറക്കത്തിന് തടസം വരുത്തുന്ന ഒന്നാണ്.

രാത്രിയിൽ ശരിയായി ഉറങ്ങാൻ സാധിച്ചില്ലെങ്കിൽ അവസരം കിട്ടുകയാണെങ്കിൽ രാവിലെ അര, മുക്കാൽ മണിക്കൂർ ഉറങ്ങുവാൻ ശ്രമിക്കുക. ഉറക്കക്ഷീണം മാറിക്കിട്ടും.

അത്താഴത്തിന് രണ്ടു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കുവാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. ലഘുഭക്ഷണമാണ് അത്താഴത്തിന് നല്ലത്. നല്ല ദഹനം ഉറക്കം സുഖമാകാൻ അത്യാവശ്യമാണ്. ഒന്നും കഴിക്കാതെയുമിരിക്കരുത്.

നല്ല ഉറക്കത്തിന് പറ്റിയ സാഹചര്യം സൃഷ്ടിക്കുക. ഉറങ്ങാൻ കിടക്കുമ്പോൾ മുറിയിൽ ലൈററിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നതും നല്ലതല്ല. വായിക്കുന്നതോ ഇഷ്ടമുള്ള പാട്ടു കേൾക്കുന്നതോ ഉറക്കം വരാൻ സഹായിക്കും. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.

ഉറങ്ങുന്നതിന് മുൻപ് കാപ്പി കുടിയ്ക്കുന്നത് നല്ലതല്ല. കാപ്പി ഉറക്കത്തെ അകറ്റും. പകരം ഇളം ചൂടുളള പാൽ കുടിയ്ക്കുന്നത് വേഗം ഉറക്കം വരാൻ സഹായിക്കും. ഉറങ്ങുന്നതിന് തൊട്ടുമുൻപ് അധികം വെള്ളം കുടിയ്ക്കരുത്. മൂത്രശങ്കയും ഉറക്കത്തെ തടസപ്പെടുത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here