Advertisement

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക്; ലോകകപ്പ് നഷ്ടമായേക്കില്ല

March 28, 2018
Google News 0 minutes Read
David Warner and smith

ഏറെ വിവാദമായ പന്ത് ചുരണ്ടല്‍ കേസില്‍ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും മുതിര്‍ന്ന ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്കും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്ക്. പന്തില്‍ കൃത്രിമത്വം കാണിച്ച വിവാദത്തെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കളിക്കിടെ പന്ത് ചുരണ്ടിയ കാമറോണ്‍ ബെന്‍ക്രോഫ്റ്റിന്‌ 9 മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019ലെ ലോകകപ്പ് സ്മിത്തിനും വാര്‍ണര്‍ക്കും നഷ്ടമായേക്കില്ല. 2019 മെയ് മാസത്തിലാണ് ലോകകപ്പ് ആരംഭിക്കുന്നത്. അതിന് മുന്‍പ് തന്നെ ഇരുവരുടെയും വിലക്കിന്റെ കാലാവധി തീരാനാണ് സാധ്യത. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നടപടി വന്നതിന് പിന്നാലെ സ്മിത്തിനും വാർണർക്കും അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിൽ കളിക്കാൻ കഴിയില്ല എന്ന് ഉറപ്പായി. ഐപിഎല്ലിന് ശേഷം ഈ വർഷം അവസാനം നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രിലേയൻ പര്യടനത്തിലും ഇരുവരും കാഴ്ചക്കാരാകേണ്ടി വരും. എന്നാൽ 2019 മേയ് അവസാനം തുടങ്ങുന്ന ലോകകപ്പിൽ ടീമിൽ ഇടം ലഭിച്ചാൽ ഇരുവർക്കും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ കഴിയും. വിധിക്കെതിരേ അപ്പീൽ നൽകാൻ താരങ്ങൾക്ക് ഏഴ് ദിവസത്തെ സമയം ക്രിക്കറ്റ് ഓസ്ട്രേലിയ അനുവദിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here