Advertisement

ദേശീയപാത സ്ഥലമേറ്റെടുപ്പ്; മലപ്പുറത്ത് ഇന്നും സംഘര്‍ഷം

April 7, 2018
Google News 0 minutes Read

ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഇന്നും സംഘര്‍ഷം രൂപപ്പെട്ടു. സര്‍വേ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ നാട്ടുകരും സമരക്കാരും പ്രതിഷേധ നടപടികളുമായി രംഗത്തെത്തി. മലപ്പുറം വെള്ളിമുക്കിലാണ് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മലപ്പുറത്ത് പോലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ പിന്നാലെയാണ് ഇന്നും സംഘര്‍ഷം തുടരുന്നത്.

ദേ​ശീ​യ​പാ​ത​യ്ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലൂ​ടെ 32 വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ടു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. വീ​ടി​നു​ള്ളി​ൽ ക​യ​റി ക​ല്ലി​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ദേ​ശീ​യപാ​ത വി​ക​സ​ന​ത്തി​നാ​യു​ള്ള സ​ര്‍​വേ​യ്ക്കി​ടെ വീ​ടി​നു​ള്ളി​ല്‍ ക​യ​റി ക​ല്ലി​ടി​ല്ലെ​ന്ന് ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. സ​ര്‍​വേ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. നാ​ലു യൂ​ണി​റ്റു​ക​ളാ​യാ​ണ് സ​ര്‍​വേ​യെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. മ​ല​പ്പു​റം ത​ല​പ്പാ​റ മു​ത​ല്‍ ചോ​ളി​രി​വ​രെ​യാ​ണ് സ​ര്‍​വേ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here