26
Sep 2018
Wednesday
phenix kerala

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പോലീസിന് ആളുമാറിയതെന്ന് വെളിപ്പെടുത്തല്‍

പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയതത് ആളുമാറിയാണെന്ന് വെളിപ്പെടുത്തല്‍. വീടാക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വാസുദേവന്റെ വീട് കയറി ആക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് പ്രതിയായതിനാലാണ് പോലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം പോലീസ് കസ്റ്റഡിയില്‍ വെച്ച് ശ്രീജിത്ത് മരിക്കുകയായിരുന്നു.

“ശ്രീജിത്ത് തന്റെ അച്ഛനെ ആക്രമിക്കാന്‍ എത്തിയ സംഘത്തില്‍ ഉണ്ടായിരുന്നില്ല. മറ്റൊരു ശ്രീജിത്തിനെ കുറിച്ചാണ് പോലീസിന് ഞങ്ങള്‍ മൊഴി നല്‍കിയത്. എന്നാല്‍, പോലീസിന് ആളുമാറിയതാണ്”. എന്നാണ് വാസുദേവന്റെ മകനായ വിനീഷ് ഇന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

Top