പൃഥ്വിയുടെ നിര്‍മ്മാണ സംരംഭത്തിലെ ആദ്യ ചിത്രത്തിന് തിരി കൊളുത്തിയത് ഡ്രൈവറും മേക്കപ്പ് മാനും
പൃഥ്വിയുടെ നിര്‍മ്മാണ സംരംഭത്തിലെ ആദ്യ ചിത്രത്തിന് തിരി കൊളുത്തിയത് ഡ്രൈവറും മേക്കപ്പ് മാനും.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമാണിത്. “9”എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഭദ്ര ദീപം കൊളുത്തിയത് ഡ്രൈവര്‍ രാജനും മേക്കപ്പ് മാന്‍ പ്രമോദുമാണ്. പൃഥ്വിയുടെ ചെറുപ്പ കാലഘട്ടം മുതല്‍ ആ കുടുംബത്തോട് അടുപ്പമുണ്ടായിരുന്നവരാണ് ഇരുവരും. സുകുമാരന്‍ ഫിലിം ഹൗസിന്റെ ഒപ്പമുണ്ടായിരുന്ന ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് ഭദ്രദീപം കൊളുത്തിയത്. ചടങ്ങില്‍ ഇന്ദ്രജിത്തും, മല്ലികാസുകുമാരനും, സുപ്രിയയും എല്ലാവരും ഉണ്ടായിരുന്നു. ഇവരുടെയെല്ലാം സാന്നിധ്യത്തിലാണ് പൃഥ്വിരാജിന്റെ സംരംഭത്തിലെ ആദ്യ സിനിമയ്ക്ക് ഇവര്‍ ഭദ്രദീപം കൊളുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here