Advertisement

കീഴാറ്റൂരില്‍ അനുനയനീക്കവുമായി പി. ജയരാജന്‍ രംഗത്ത്

April 11, 2018
Google News 0 minutes Read

കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഭൂസമരം നടത്തുന്നവരെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തന്നെയാണ് അനുനയത്തിനായി മുന്നോട്ടുവന്നിരിക്കുന്നത്. സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ പതിനൊന്ന് പേരുടെ വീടുകളില്‍ ജയരാജന്‍ സന്ദര്‍ശനം നടത്തുന്നു. സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും സമരം ബിജെപിയും ആര്‍എസ്എസും മുതലെടുക്കുകയാണെന്നും ജയരാജന്‍ സമരക്കാരോട് പറഞ്ഞു.

സമരത്തില്‍ നിന്ന് പിന്‍മാറിയാല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യം  പരിഗണിക്കാമെന്ന ഉറപ്പും സമരക്കാര്‍ക്ക് പി.ജയരാജന്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യം സമരത്തില്‍ പങ്കെടുക്കുന്നവരെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം സമരക്കാരുടെ വീടുകളിലെത്തി ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here