Advertisement

ജനിതക വൈകല്യമുണ്ടോ? മാതാപിതാക്കൾ അശുദ്ധിയുള്ള തൊഴിലെടുക്കുന്നുണ്ടോ? വിവാദമായി ഹരിയാനയിലെ സ്‌കൂൾ പ്രവേശന ഫോം

April 12, 2018
Google News 0 minutes Read
haryana school form

വിദ്യാർത്ഥികളുടെ സ്വകാര്യവിവരങ്ങളും കുടുംബവിവരങ്ങളും തേടിയുള്ള ഹരിയാന സർക്കാരിന്റെ സ്‌കൂൾ പ്രവേശന ഫോം വിവാദമാകുന്നു. ജനിതക വൈകല്യമുണ്ടോ, മാതാപിതാക്കൾ അശുദ്ധിയുള്ള തൊഴിലെടുക്കുന്നവരാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഫോമിലുള്ളത്.

വിദ്യാർത്ഥിയുടെയും കുടുംബത്തിന്റെയും സ്വകാര്യ വിവരങ്ങൾ ആരായുകയും വ്യക്തികളെ അപമാനിക്കുകയും ചെയ്യുന്ന തരത്തിലാണ് ഹരിയാന സർക്കാരിന്റെ പ്രവേശന ഫോമിലെ ചോദ്യങ്ങൾ. കുട്ടിയുടെയും മാതാപിതാക്കളുടെയും ആധാർ നമ്പർ, മാതാപിതാക്കളുടെ തൊഴിൽ, അശുദ്ധമായ തൊഴിലെടുക്കുന്നവരാണോ മാതാപിതാക്കൾ, രക്ഷിതാവിന്റെ പാൻ നമ്പർ, വാർഷിക വരുമാനം, മതം, ജാതി, ജനിതക വൈകല്യമുണ്ടോ തുടങ്ങിയവയാണ് ഇവയിൽ ചിലത്.

ഹരിയാനയിലെ എല്ലാ വിദ്യാർത്ഥികൾക്കും ഇമെയിൽ വഴിയാണ് സ്‌കൂളുകൾ 2 പേജുള്ള ഫോം വിതരണം ചെയ്തത്. സർക്കാരിന് വേണ്ടിയാണ് വിവര ശേഖരണമെന്നും 16നകം പൂരിപ്പിച്ച് നൽകണമെന്നും ഫോമിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു. ഫോമിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here