Advertisement

ഇടം പദ്ധതി ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ചു

April 12, 2018
Google News 0 minutes Read
idam project in UN

ഇടം പദ്ധതി ഐക്യരാഷ്ട്ര സഭയിൽ അവരിപ്പിച്ചു. കുണ്ടറ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് നടപ്പാക്കിയ പദ്ധതിയാണ് ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ചത്.

സംസ്ഥാന സർക്കാറിന്റെ വികസന ക്ഷേമ പദ്ധതികളുടെ മാതൃകാപരമായ ഏകോപനം ലക്ഷ്യമിട്ട് നടപ്പാക്കുന്നതാണ് പദ്ധതി. യു എൻ അക്കാദമിക് ഇംപാക്ടിന്റെ(യു എൻ എ ഐ) ആഭിമുഖ്യത്തിൽ ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് സുസ്ഥിര വികസന ലക്ഷ്യങ്ങളും സാമൂഹിക ശാക്തീകരണവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് അവതരണം നടത്തിയത്. ആഭ്യന്തര വളർച്ചാ നിരക്കിലുപരി മനുഷ്യ പുരോഗതിക്ക് ഊന്നൽ നൽകുന്ന ബദൽ വികസന മാതൃകകൾ തേടുന്ന ലോകത്തിന് പ്രതീക്ഷ പകരുന്നതാണ് കേരള മോഡലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ഐക്യരാഷ്ട്രസഭ മുന്നോട്ടു വെക്കുന്ന 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ സ്പർശിച്ചുകൊണ്ടുള്ള പ്രവർത്തന പദ്ധതികളുടെ രൂപവത്കരണവും നിർവഹണവുമാണ് ഇടം പദ്ധതിയെ അക്കാദമിക് സമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചത്. സംസ്ഥാന സർക്കാറിന്റെ പ്രധാന ദൗത്യങ്ങളിലൊന്നായ ലൈഫിനു വേണ്ടി ചെലവ് കുറഞ്ഞ വീടുകളുടെ നിർമാണ രീതി പങ്കുവെച്ചുകൊണ്ട് കരിക്കോട് ടി കെ എം എൻജിനീയറിംഗ് കോളജും സമ്മേളനത്തിന്റെ ഭാഗമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here