24
Sep 2018
Monday
phenix kerala

കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ല; കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കുറ്റവാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ശ്രീജിത്തിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തും. കസ്റ്റഡി മരണത്തിന്റെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടത്തും. ആദ്യം മുതലുള്ള സംഭവങ്ങള്‍ പോലീസ് അന്വേഷിക്കും. ശ്രീജിത്ത് പ്രതിയല്ലെന്ന തരത്തില്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളും പോലീസ് അന്വേഷിക്കുമെന്ന് പിണറായി വിജയന്‍ ഉറപ്പ് നല്‍കി.

Top