23
Jan 2019
Wednesday
Save Alappad

മന്‍മോഹന്‍ സിംഗ് ആയി അനുപം ഖേര്‍; വീഡിയോ വൈറല്‍

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാക്കുന്ന ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തില്‍ മന്‍മോഹന്‍ സിംഗ് ആയി വേഷമിടുന്ന നടന്‍ അനുപം ഖേറിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ ഇതാ മറ്റൊരു വീഡിയോയും. ഫസ്റ്റ് ലുക്ക് വ്യക്തമാക്കുന്ന ചെറിയ ഒരു വീഡിയോ ശകലമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മന്‍മോഹന്‍ സിംഗിനെ പോലെ വേഷമണിഞ്ഞ് നടന്നുവരുന്ന അനുപം ഖേറിനെ കണ്ട് എല്ലാവരും സംശയത്തിലാണ് ‘ഇത് മന്‍മോഹന്‍ സിംഗ് തന്നെയല്ലേ?’ എന്നാണ് എല്ലാവരുടെയും സംശയം…

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ : ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. വിജയ് രത്‌നാകര്‍ ആണ് സിനിമയുടെ സംവിധായകന്‍.

Top