Advertisement

കത്‌വ ബാലികയുടെ കുടുംബത്തിന് ഹിന്ദു സംഘടനകളുടെ ഭീഷണി

April 13, 2018
Google News 0 minutes Read

ജമ്മു കാശ്മീരില്‍ ക്ഷേത്രത്തിനകത്ത് കൂട്ടമാനഭംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ കുടുംബത്തിന് ഹിന്ദു സംഘടനകളുടെ ഭീഷണി. കൈയ്യേറ്റ സാധ്യതകളെ ഭയന്ന് പെൺകുട്ടിയുടെ  കുടുംബം രസാന ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തതായി ടൈംസ് ഔഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജമ്മു കാശ്മീര്‍ പോലീസ് കേസ് വഴിതിരിക്കുകയാണെന്ന് ആരോപിച്ച് ജമ്മു കാശ്മീര്‍ ബാര്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം സമരത്തിന് ആഹ്വാനം നല്‍കിയിരുന്നു.

പെൺകുട്ടിയുടെ  പി​താ​വ് മു​ഹ​മ്മ​ദ് യൂ​സ​ഫ് പു​ജ് വാ​ല ഭാ​ര്യ​യ്ക്കൊ​പ്പ​മാ​ണ് അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു കു​ട്ടി​ക​ളെ​യും ക​ന്നു​കാ​ലി​ക​ളെ​യും ഇ​വ​ർ ഒ​പ്പം കൊ​ണ്ടു​പോ​യി. നേ​ര​ത്തെ, ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടു​ത്ത മാ​സം
പെൺകുട്ടിയുടെ കു​ടും​ബം കാ​ഷ്മീ​രി​ൽ​നി​ന്നു പോ​കു​മെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. മു​ഹ​മ്മ​ദ് യൂ​സ​ഫ് പു​ജ്വാ​ല​യും കു​ടും​ബ​വും സാം​ബ ജി​ല്ല​യി​ൽ പു​ജ്വാ​ല​യു​ടെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here