24
Apr 2018
Tuesday

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യന്‍ താരങ്ങളെ പുറത്താക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കും

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ​നി​ന്നു ര​ണ്ട് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​തി​നെ​തി​രേ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ (ഐഒഎ). ഗെ​യിം​സ് സം​ഘാ​ട​ക​രു​ടെ തീ​രു​മാ​ന​ത്തോ​ട് യോ​ജി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഇ​ർ​ഫാ​നെ​തി​രാ​യ ന​ട​പ​ടി യു​ക്തി​ര​ഹി​ത​മെ​ന്നും ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. പ​രി​ശോ​ധ​ന​യി​ൽ താ​ര​ങ്ങ​ൾ മ​രു​ന്ന് അ​ടി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ൻ കൂട്ടിച്ചേർത്തു. കെടി ഇര്‍ഫാന്‍, രാഗേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. ഗെയിംസ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് നടപടി. ഇവരുടെ റൂമിന് പുറത്ത് നിന്ന് സിറിഞ്ചും സൂചിയും കണ്ടെത്തിയിരുന്നു. ഇവരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കിയിട്ടുണ്ട്.

Top