Advertisement

ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച ഹിന്ദി ചിത്രം ന്യൂട്ടൺ

April 13, 2018
Google News 0 minutes Read
newton film

മികച്ച ഹിന്ദി ചിത്രമായി ന്യൂട്ടൺ തെരഞ്ഞെടുത്തു.  ദേശീയ പുരസ്‌കാര ജേതാവ് രാജ്കുമാർ റാവുവിനെ കേന്ദ്രകഥാപാത്രമാക്കി അമിത് വി മസുർകർ സംവിധാനം ചെയ്യുന്ന ആക്ഷേപ ഹാസ്യ ചിത്രമാണ് ന്യൂട്ടൺ.

ന്യൂട്ടണിലെ പ്രകടനത്തിന് ചിത്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷം ചെയ്ത പങ്കജ് ത്രിപാഠിക്ക് പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചതിന് പിന്നാലെയാണ് ന്യൂട്ടണെ മികച്ച ഹിന്ദി ചിത്രമായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.

ഛത്തീസ്ഗഡിലെ നക്‌സൽ സ്വാധീനമുള്ള പ്രദേശത്ത് ഒരു സർക്കാർ ജീവനക്കാരൻ നേരിടുന്ന അനുഭവങ്ങളാണ് ചിത്രം പറയുന്നത്. പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീൽ, രഘുബീർ യാദവ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here