24
Oct 2018
Wednesday
24 - Comming soon

ശ്രീലങ്കൻ പാർലമെന്റ് താൽക്കാലികമായി പിരിച്ചുവിട്ടു

srilankan parliament suspend parliament till may 8

ശ്രീലങ്കൻ പാർലമെന്റ് പ്രസിഡന്റ് താൽക്കാലികമായി പിരിച്ചുവിട്ടു. സർക്കാരിലെ അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് പാർലമെന്റ് സസ്‌പെൻഡ് ചെയ്തതെന്നാണ് സൂചന.

പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്കൻ പാർലമെന്റ് എട്ട് ദിവസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. സർക്കാരിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തതിന് പിന്നാലെയാണ് പ്രസിഡണ്ടിന്റെ പെട്ടെന്നുളള നടപടി.

കഴിഞ്ഞയാഴ്ച ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗക്കെതിരെ പാർലമെന്റിലുയർന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. പിന്നീട് സർക്കാരിൽ പുനഃസംഘടനയുണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തതിന് ശേഷമാണ് പ്രസിഡന്റിന്റെ പാർലമെന്റ് പിരിച്ചു വിടൽ നടപടി.

Breaking News:
ശബരിമല വിഷയം
മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നതലതല യോഗം ഇന്ന്
സിബിഐ ഡയറക്ടർ അലോക് കുമാർ വർമയെ മാറ്റി
എം നാഗേശ്വര റാവുവിനാണ് താൽകാലിക ചുമതല
സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്‌ക്കെതിരെയും നടപടി
Top