ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച ഗായകൻ യേശുദാസ്; ഗായിക സാഷ തിരുപ്പതി

മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി യേശുദാസ്. വിശ്വാസപൂർവ്വം മൻസൂർ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിനാണ് യേശുദാസ് പുരസ്‌കാരത്തിനർഹനായത്. ഇത് യേശുദാസിന്റെ എട്ടാമത്തെ ദേശീയ പുരസ്‌കാരമാണ്.
മികച്ച ഗായികയായി സാഷ തിരുപ്പതിയെ തെരഞ്ഞെടുത്തു. മണിരത്‌നം ചിത്രമായ കാട്ര് വെളിയിദെയിലെ വാൻ വരുവാൻ എന്ന ഗാനത്തിനാണ് സാഷയ്ക്ക് പുരസ്‌കാരം ലഭിച്ചത്.