Advertisement

പോക്‌സോയിൽ വധശിക്ഷയും ഉൾപ്പെടുത്തും; നിയമം ബേധഗതി ചെയ്യാൻ നീക്കം

April 14, 2018
Google News 0 minutes Read
centre to include death sentence in pocso

വധശിക്ഷ കൂടി ഉൾപ്പെടുത്തി പോക്‌സോ നിയമം ബേധഗതി ചെയ്യുമെന്ന് വനിത ശിശു ക്ഷേമ മന്ത്രി മനേക ഗാന്ധി. ബലാത്സംഗത്തിന് വധശിക്ഷ നൽകിയാൽ കുട്ടികൾക്കെതിരെയുള്ള ആക്രമണം ചെറുക്കാൻ സാധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

ഇന്ത്യയിൽ കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി 2012ൽ കൊണ്ടുവന്ന നിയമം ആണ് പോക്‌സോ. 18 വയസ്സിൽ താഴെയുള്ളവരെയാണ് ഇതിൽ കുട്ടികൾ എന്നു നിർവചിച്ചിരിക്കുന്നത്.
ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും വേണ്ടിയാണ് ഈ നിയമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here