Advertisement

പുതിയ ഫീച്ചറുമായി ജിമെയിൽ

April 14, 2018
Google News 1 minute Read
gmail

ഗൂഗിളിന്റെ ഏറ്റവും മികച്ച സേവനമായ ജിമെയിൽ കൂടുതൽ ഫീച്ചറുകളുമായി വരുന്നുവെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഇമെയിൽ സേവനദാതാവായ ജിമെയിലിൽ വമ്പൻ മാറ്റങ്ങൾ വരുത്തിയാണ് അവതരിപ്പിക്കുന്നത്.

പരീക്ഷണ പതിപ്പുകൾക്ക് പുറമേ പുതിയ ജിമെയിൽ ഫീച്ചറുകൾ ദിവസങ്ങൾക്കുള്ളിൽ ഉപയോഗിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താക്കളും ജിമെയിലും തമ്മിലുള്ള വിനിമയം ഊർജിതപ്പെടുത്താനുള്ള എഎംപി (ആക്‌സിലറേറ്റഡ് മൊബൈൽ പേജസ്) സംവിധാനം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന്.

മാറ്റങ്ങൾ ഉപയോക്താക്കൾക്ക് അനുഭവിച്ചറിയാനായി ഡവലപ്പർ പ്രിവ്യൂ നേരത്തെ തന്നെ ഗൂഗിൾ പുറത്തിറക്കിയിരുന്നു.

new features with gmail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here