Advertisement

വ്യാജ ഹര്‍ത്താല്‍ ആഹ്വാനം; പലയിടത്തും സംഘര്‍ഷം

April 16, 2018
Google News 0 minutes Read

സോഷ്യല്‍ മീഡിയയിലെ വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തില്‍ പരക്കെ അക്രമം. സംസ്ഥാനത്ത് പലയിടത്തും വലിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ സംഘടിച്ച ജനകീയസമിതി എന്ന് സ്വയം വിശേഷിപ്പിച്ചാണ് പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടിയത്. ഗതാഗതം തടയാനും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാനും സമരക്കാര്‍ രംഗത്തെത്തി. വ്യാപാരികളും ബസ് ജീവനക്കാരും ഇത് ചോദ്യം ചെയ്തതോടെ സംഘര്‍ഷം ഉടലെടുത്തു. പോലീസ് സ്ഥലത്തെത്തി പ്രശ്‌നക്കാരെ കസ്റ്റഡിയിലെടുത്തു.

മലബാറിലാണ് വ്യാജഹര്‍ത്താല്‍ കാര്യമായ പ്രശ്നം സൃഷ്ടിച്ചത്. രാവിലെ മുതല്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്,മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ ദേശീയപാത തടയാന്‍ ഇറങ്ങി. ടയറിന് തീയിട്ടും, കല്ലും മരങ്ങളും നിരത്തിയുമാണ് ചിലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തിയത്. വഴിതടയല്‍ ചോദ്യം ചെയ്ത ബസ് ജീവനക്കാരോട് ബസ് കത്തിക്കുമെന്ന ഭീഷണിയാണ് കിട്ടിയത്.

കശ്മീരില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിക്കാനായി ജനങ്ങള്‍ സ്വയം ഹര്‍ത്താല്‍ നടത്തണം എന്നാണ് സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ച സന്ദേശം. വ്യാപാരികള്‍ കടകള്‍ സ്വമേധയ അടയ്ക്കണമെന്നായിരുന്നു ആഹ്വാനമെങ്കിലും കടകള്‍ അടപ്പിക്കാന്‍ രാവിലെ തന്നെ ആളുകള്‍ ഇറങ്ങിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here