കത്‌വ ബലാത്സംഗക്കേസിൽ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണം : പെണ്‍കുട്ടിയുടെ കുടുംബം

ജമ്മു കശ്മീരിലെ കത്‌വയിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. കേസിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നീക്കം.
കേസ് അന്വേഷണം നിഷ്പക്ഷമായി നടക്കണമെങ്കിൽ വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്നാണ് ആവശ്യം. ബാർ കൗൺസിൽ നിയോഗിച്ച അഞ്ചംഗ അഭിഭാഷക സംഘം കത്വയിൽ എത്തി വിവരങ്ങൾ ശേഖരിക്കും.
ജനുവരി 10 നാണ് കത്‌വയിലെ രസന ഗ്രാമത്തിലെ പെൺകുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കർവാൾ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ മൃതദേഹം ഏഴു ദിവസങ്ങൾക്ക് ശേഷം പരിസരത്തെ വനപ്രദേശത്തുനിന്നുമാണ് ലഭിക്കുന്നത്.