25
Sep 2018
Tuesday
phenix kerala

സംസ്ഥാനത്ത് മൂന്നാംമുറ അനുവദിക്കില്ല; കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് മൂന്നാംമുറ അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാംമുറ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ജോലിക്ക് പുറത്തുപോകുമെന്നും കോടിയേരി പറഞ്ഞു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്കപ്പ് മർദനത്തിനെതിരെ സർക്കാർ ശക്തമായ നിലപാടെടുക്കുമെന്നും കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശ്രീജിത്തിന്‍റെ മരണത്തിൽ ഉത്തരവാദികളായ പൊലീസുകാർ സർവീസിലുണ്ടാകില്ല. എസ്പിയേയും പൊലീസ്  ഉദ്യോഗസ്ഥരേയും നിശ്ചയിക്കുന്നത് പ്രതിപക്ഷ നേതാവല്ലെന്നും പോലീസ് മര്‍ദനങ്ങളില്‍ ഉൾപ്പെടുന്നവർ ആരായാലും അവർ സേനയിൽ ഉണ്ടാകാന് പാടില്ലെന്നും കോടിയേരി പറഞ്ഞു. കസ്റ്റഡി മരണത്തിനു സിപിഎം എതിരാണെന്നും കസ്റ്റഡിയിലുള്ള ദുര്‍ബലനെ ആക്രമിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top