ഒരു വിഭാഗം നഴ്‌സുമാർ ഇന്നുമുതൽ സമരത്തിൽ

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും. മിനിമം വേതനം 20000 രൂപ എന്ന കണക്കിൽ സർക്കാർ പ്രഖ്യാപിച്ച കരട് വിജ്ഞാപനം എത്രയും വേഗം ഉത്തരവായി ഇറക്കണമെന്നാണ് ആവശ്യം. മിനിമം വേതന കമ്മറ്റിയുടെ തീരുമാനം വൈകുന്നത് മാനേജ്‌മെനൻറുകളെ സഹായിക്കാനാണെന്നും ആരോപണം ഉണ്ട്.
ഏപ്രിൽ 24 മുതൽ സമ്പൂർണ്ണമായി പണിമുടക്കുന്ന നഴ്‌സുമാർ, അന്നുമുതൽ സെക്രട്ടേറിയേറ്റ് പടിക്കൽ ഡ്രാഫ്റ്റ് പ്രകാരമുള്ള വിജ്ഞാപനം വരുന്നതുവരെ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.