Advertisement

പുനലൂരിൽ ഷോപ്പിംഗ് ഉത്സവം കൊടിയിറങ്ങി… ഇനി തിരുവല്ലയിൽ.

April 17, 2018
Google News 0 minutes Read

ഏപ്രിൽ 7 ന് പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ആരംഭിച്ച ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തിരശീല വീണിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസങ്ങൾ കൊണ്ട് പുനലൂരിന്റെ ഷോപ്പിംഗ് സംസ്കാരത്തിൽ ശ്രദ്ധേയമായ ഇടപെടൽ നടത്താൻ ഫെസ്റ്റിവലിന് കഴിഞ്ഞു എന്നുള്ളതിന് മേളയിലുണ്ടായ ജന പങ്കാളിത്തം സാക്ഷ്യം.

ജനപ്രീതിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു ചാനൽ ഗ്രാമ പ്രദേശങ്ങളിലടക്കം വ്യാപാര മേള സംഘടിപ്പിക്കുക എന്നത് കേട്ടു കേൾവിയില്ലാത്ത കാര്യമായിരുന്നു. എന്നാൽ സാധാരണ ജനങ്ങളുമായി കൂടുതൽ അടുക്കുക എന്ന ഉദ്ദേശത്തോടെ ഫ്ളവേഴ്സ് ടെലിവിഷൻ അത്തരത്തിലൊരു വിപ്ലവകരമായ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കൊല്ലത്തായിരുന്നു ഷോപ്പിംഗ് ഫെസ്റ്റിവൽ ആദ്യം ആരംഭിക്കുന്നത്. പിന്നീട് അതിന് തുടർച്ചയായി പത്തനംതിട്ട, പാലാ, വൈക്കം, അങ്കമാലി, ആറ്റിങ്ങൽ, കരുനാഗപ്പള്ളി, കോട്ടയം എന്നിവിടങ്ങളിലും ഫെസ്റ്റിവൽ സംഘടിപ്പിച്ച ശേഷമാണ് ഫ്ളവേഴ്സ് പുനലൂരിലേക്ക് കടന്ന് വരുന്നത്.

അനവധി താരങ്ങളുടെ സാന്നിധ്യവും എല്ലാ ദിവസവും വ്യത്യസ്തമായ കലാ പ്രകടനങ്ങളും മേളയുടെ ഭാഗമായിരുന്നു. പുനലൂരിലെ ഫെസ്റ്റിവൽ ദിവസങ്ങളിൽ ഭൂരിഭാഗവും വൈകുന്നേരങ്ങളിൽ മഴയുടെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാൽ അതൊന്നും വക വെക്കാതെയാണ് ജനങ്ങൾ മേളയിലേക്ക് ഒഴുകിയെത്തിയത്. കുട്ടികളും കുടുംബങ്ങളും യുവാക്കളും അടക്കം എല്ലാ ദിവസവും പുനലൂരിന്റെ ഹൃദ്യമായ സ്നേഹം മേളക്ക് ലഭിച്ചിരുന്നു.

അവസാന ദിവസമായ ഇന്നലെയും മേളയിൽ വലിയ തിരക്കായിരുന്നു ഉണ്ടായിരുന്നത്. അവസാന ദിവസത്തിന് മിഴിവ് പകരാൻ പ്രശസ്ത ഗായകൻ അഫ്‌സൽ, ചലച്ചിത്ര ടി വി താരം സാധിക എന്നിവരുടെ പ്രത്യേക സാന്നിധ്യവും ഉണ്ടായിരുന്നു. ഒപ്പം കോമഡി ഉത്സവത്തിലൂടെ ജനലക്ഷങ്ങളുടെ മനം കവർന്ന അനന്യ മോളുടെ പ്രത്യേക പരിപാടിയും കോമഡി ഉത്സവത്തിലെ തന്നെ ഹാസ്യ താരങ്ങളായ ശരത് കുണ്ടയം, ജോബിൻ വള്ളംകുളം എന്നിവരുടെ കോമഡി ഷോ, പ്രശസ്ത ഗായകരായ സിയാ ഉൾ ഹഖ്, രാധിക എന്നിവരുടെ ഗാനമേള, മഹാമുദ്ര ഡാൻസ് വേൾഡിന്റെ ഡാൻസ് ഷോ എന്നിവയും അടക്കം പുനലൂർ ഫെസ്റ്റിവലിന്റെ അവസാന ദിവസം ആഘോഷമാക്കി.

സമാപന സമ്മേളനത്തിൽ മേളയെ നെഞ്ചേറ്റിയ പുനലൂർ നിവാസികൾക്ക് ഫ്ളവേഴ്സ് എം.ഡി ആർ ശ്രീകണ്ഠൻ നായർ നന്ദി അറിയിച്ചു. ജനങ്ങളെ നേരിട്ടറിയാനും ജനങ്ങളുടെ പക്ഷത്തു നിന്ന് സംസാരിക്കാനും ശ്രമിക്കുന്ന ചാനൽ എന്ന നിലയിൽ ഇത്തരം ജനകീയ മുന്നേറ്റങ്ങളുമായി ഫ്ളവേഴ്സ് ഇനിയും ജനങ്ങൾക്കൊപ്പമുണ്ടാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീമാ ജൂവൽസ് എം.ഡി ബിന്ദു മാധവ് മുഖ്യാതിഥിയായിരുന്നു.
തിരുവല്ലയിൽ മെയ് 3 മുതൽ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here