Advertisement

എല്ലാ നോട്ടുകളും നീരവ് മോദിയുടെ പോക്കറ്റില്‍; നോട്ടുക്ഷാമത്തില്‍ മോദിയെ പരിഹസിച്ച് രാഹുല്‍

April 17, 2018
Google News 0 minutes Read
Rahul Gandhhi

രാജ്യത്ത് പെട്ടന്ന് ഉടലെടുത്ത നോട്ടുക്ഷാമത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്ന് 500, 1000 നോട്ടുകള്‍ തട്ടിയെടുത്ത് നീരവ് മോദിയുടെ പോക്കറ്റില്‍ നിക്ഷേപിക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്. 30,000 കോടി രൂപയുമായി നീരവ് മോദി രാജ്യം വിട്ടിട്ടും പ്രധാനമന്ത്രി ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഇന്നലെ മുതലാണ് രാജ്യത്ത് നോട്ടുക്ഷാമം ഉടലെടുത്തത്. ഉത്തരേന്ത്യയില്‍ പലയിടത്തും പണം പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പലയിടത്തും പണം പിന്‍വലിക്കാന്‍ അപ്രഖ്യാപിത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുന്നു. രണ്ടായിരം, അഞ്ചൂറ് നോട്ടുകള്‍ പിന്‍വലിച്ചതായും ആരോപണങ്ങള്‍ ഉയര്‍ ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു മോദിയെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയത്. നോട്ട് പിന്‍വലിച്ചതോടെ ഉടലെടുത്ത പ്രതിസന്ധിയ്ക്ക് സമമാണ് ഇന്നലെയും ഇന്നുമായി രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, പ്രതിസന്ധി ചിലയിടങ്ങളില്‍ മാത്രമാണുള്ളതെന്നാണ് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞിരിക്കുന്നത്. ആശങ്ക വേണ്ടെന്നും മൂന്ന് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും കേന്ദ്രധനകാര്യ മന്ത്രാലയവും ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം നാല്‍പ്പത് ശതമാനം വരെയാണ് രാജ്യത്തെ എ.ടി.എമ്മുകളില്‍ കറന്‍സിയുടെ കുറവ്. ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും കഴിഞ്ഞ മൂന്നുദിവസമായി എ.ടി.എമ്മുകള്‍ പ്രവര്‍ത്തനരഹിതമാണ്. ഡല്‍ഹി, രാജ്സഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും പതിനായിരം രൂപയിലധികം പിന്‍വലിക്കാനും സാധിക്കുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here