Advertisement

ഇപ്പോഴത്തെ കറന്‍സി പ്രതിസന്ധിയുടെ കാരണം നോട്ടുനിരോധനത്തിന്റെ ദുര്‍ഭൂതം; തോമസ് ഐസക്

April 17, 2018
Google News 2 minutes Read
Thomas Issac Minister

കഴിഞ്ഞ രണ്ടുദിവസമായി രാജ്യത്ത് പലയിടത്തും ഉടലെടുത്ത സാമ്പത്തിക-കറന്‍സി പ്രതിസന്ധിയില്‍ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന്റെ ദുര്‍ഭൂതമാണ് ഈ ദുരവസ്ഥക്ക് കാരണമായതെന്ന് തോമസ് ഐസക് പരിഹസിച്ചു. രാജ്യത്തെ ബാങ്കുകളെയും അദ്ദേഹം കുറ്റപ്പെടുത്തി. ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതിനാല്‍ ജനങ്ങള്‍ പണം കൈയില്‍ പിടിച്ചുവയ്ക്കുകയാണ്. അതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാരണമെന്നും അദ്ദേഹം പറഞ്ഞു.

2000 രൂപ നോട്ടുകള്‍ അപ്രത്യക്ഷമായെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയെയും തോമസ് ഐസക് പരിഹസിച്ചു. കാഷ്‌ലെസ് ഇക്കോണമി നടപ്പിലാക്കാനുള്ള സുവര്‍ണാവസരമായി ഇതിനെ കണക്കാക്കണമെന്നായിരുന്നു മധ്യപ്രപദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് തോമസ് ഐസക് നല്‍കിയ മറുപടി.

ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് എ​ടി​എ​മ്മു​ക​ൾ കാ​ലി​യാ​യ​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലും എ​ടി​എ​മ്മു​ക​ളി​ൽ പ​ണ​മി​ല്ല. ഉ​ത്സ​വ കാ​ല​ത്ത് ഏ​റെ പ​ണം പി​ൻ​വ​ലി​ച്ച​താ​ണ് എ​ടി​എ​മ്മു​ക​ൾ കാ​ലി​യാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here