Advertisement

അന്ന് സിനിമാ സംവിധായകൻ; പിന്നീട് വാർക്കപ്പണിക്കാരൻ; സിനിമാ സംവിധായകൻ മുരളിയുടെ ജീവിതം തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്

April 18, 2018
Google News 1 minute Read
fb post on director mk muraleedharan

ഒരു കാലത്ത് സിനിമാ സംവിധായകനായിരുന്ന മുരളീധരൻ പിന്നീട് സിനിമാ ലോകത്ത് നിന്നുമെല്ലാം മാറി ഏറെ കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത്. സെക്യൂരിറ്റിയായും വാർക്കപ്പണിക്കാരനുമായുമെല്ലാം ജോലി നോക്കിയ അദ്ദേഹം ഏപ്രിൽ 13ന് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. തിരക്കഥാകൃത്ത് സത്യൻ കോളങ്ങാടിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ  ജീവിതത്തെ കുറിച്ച് പുറംലോകം അറിയുന്നത്.

ഇരുപതോളം സിനിമകളിൽ സഹസംവിധായകനായി ജോലി ചെയ്ത മുരളീധരൻ ഏറെ നാളുകൾക്ക് ശേഷമാണ് സംവിധായകനാകുക എന്ന സ്വപ്‌നം നിറവേറ്റുന്നത്. 1990 ൽ പുറത്തിറങ്ങിയ ആറാം വാർഡിലെ അഭ്യന്തരകലഹം എന്ന ചിത്രത്തിലൂടെയാണ് മുകളേൽ കെ മുരളീധരൻ എന്ന എംകെ മുരളീധരൻ സംവിധായകനാകുന്നത്. പിന്നീട് സമ്മർ പാലസ്, ചങ്ങാതിക്കൂട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടും നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഒരു കഥ പറയാൻ ചെന്നപ്പോഴാണ് മുരളീധരനെ സത്യൻ ആദ്യമായി കാണുന്നത്. എന്നാൽ എന്തുകൊണ്ടോ ആ പ്രൊജക്ട് നടന്നില്ല. തന്നെ എപ്പോൾ കാണുമ്പോഴും നമുക്കൊരു ഹിറ്റ് സിനിമ ചെയ്യണമെന്ന് മുരളീധരൻ പറയുമായിരുന്നുവെന്ന് സത്യന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

fb post on director mk muraleedharan

രണ്ടു മൂന്നു മാസങ്ങൾക്കുമ്പാണ് ഏതോ സ്ഥാപനത്തിൽ സെക്യുരിറ്റിയായി ജോലി ചെയ്യുന്നുണ്ടെന്ന് സത്യൻ അറിഞ്ഞത് പിന്നീട് അതും ഉപേക്ഷിച്ച് മുരളീധരൻ എന്ന സിനിമാ സംവിധായകൻ കല്ലു ചുമക്കാനും വർക്കപ്പണി ചെയ്യാനും തുടങ്ങി. ഇതിനിടയിൽ അറ്റാക്കും മറ്റു പല അസുഖങ്ങളും വന്നു കൂടിയിരുന്നു.

പുതിയ സിനിമയുടെ ഡിസ്‌കഷനു വേണ്ടി കഴിഞ്ഞ ആഴ്ച അടിമാലിയിലെ
ഒരു ലോഡ്ജിൽ മുറിയെടുത്തിരുന്നു. അവിടെവെച്ചാണ് മുരളീധരന് നെഞ്ചുവേദന വരുന്നതും ആശുപത്രിയിൽ എത്തിക്കുന്നതും.

പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം :

അസോസിയേറ്റ് മുരളി .
കൂടുതൽ പേർ അറിയുന്നത് അങ്ങനെ പറഞ്ഞാലാണ്.
35 കൊല്ലക്കാലം
സിനിമാരംഗത്ത് സജീവമായിരുന്നു.
ഒട്ടേറെ സംവിധായകരുടെ കൂടെ
അസോസിയേറ്റായി
വർക്ക് ചെയ്തിട്ടുണ്ട്.
സമ്മർ പാലസ്
ആറാം വാർഡിൽ ആഭ്യന്തര കലഹം
ചങ്ങാതിക്കൂട്ടം തുടങ്ങിയ
സിനിമകൾ സംവിധാനം ചെയ്തു .
അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും
പിന്നേയും തീവ്ര ശ്രമത്തിലായിരുന്നു.
ഏതാണ്ട് പത്തുകൊല്ലം മുമ്പ്
റിയാൻ സ്റ്റുഡിയോയിൽ
ഞാൻ കഥ പറയാൻ ചെല്ലുമ്പഴാണ്
പരിചയപ്പെട്ടത്.
നാട്യങ്ങളില്ലാത്ത ഒരു സാധാരണ
സിനിമക്കാരൻ.
ആ പ്രൊജക്ട് എന്തുകൊണ്ടോ നടന്നില്ല.
എങ്കിലും പലപ്പോഴും എവിടെയെങ്കിലും വച്ചു കാണുമ്പോൾ അദ്ദേഹം പറയുമായിരുന്നു
നമുക്കൊരു ഹിറ്റ് സിനിമ ചെയ്യണം.
പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.
രണ്ടു മൂന്നു മാസങ്ങൾക്കുമ്പാണ് അറിഞ്ഞത്
ഏതോ സ്ഥാപനത്തിൽ
സെക്യുരിറ്റിയായി ജോലി ചെയ്യുന്നുണ്ട് എന്ന്.
പിന്നീട് അതും ഉപേക്ഷിച്ച്
കല്ലു ചുമക്കാനും വർക്കപ്പണി ചെയ്യാനും തുടങ്ങി.
ഇതിനിടയിൽ അറ്റാക്കും മറ്റു പല അസുഖങ്ങളും വന്നു കൂടി.
പുതിയ സിനിമയുടെ ഡിസ്‌കഷനു വേണ്ടി
കഴിഞ്ഞ ആഴ്ചയാണ് അടിമാലിയിലെ
ഒരു ലോഡ്ജിൽ മുറിയെടുത്തത്.
ഒരു നെഞ്ചുവേദന .
കൃത്യസമയത്തു തന്നെ ആശുപത്രിയിലും എത്തിച്ചു.
മരണത്തിന് എന്ത് ഹിറ്റ് ?
പരാജയപ്പെട്ട മൂന്നു സിനിമകൾക്കൊപ്പം
പരാജയപ്പെട്ട ജീവിതവും !
ഒരു ചാനലിലും ഫ്‌ലാഷ് ന്യൂസ് വന്നില്ല.
ഒരിടത്തും അനുശോചന യോഗങ്ങളും നടന്നില്ല
കാരണം അതൊരു പ്രമുഖന്റെ
മരണമായിരുന്നില്ല.

fb post on director mk muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here