Advertisement

തിങ്കളാഴ്ചയിലെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് വ്യാജ ഐഡി ഉപയോഗിച്ച്

April 18, 2018
Google News 0 minutes Read

സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് വ്യാജ ഐഡികള്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തല്‍. സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി എറണാകുളം സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകള്‍. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് കണ്ടെത്തല്‍. സന്ദേശം പ്രചരിപ്പിച്ച മറ്റ് ഐഡികളും പോലീസ് നിരീക്ഷണത്തിലാണ്. കത്വ സംഭവത്തില്‍ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് നടന്നത്. വടക്കന്‍ ജില്ലകളില്‍ ഹര്‍ത്താലിന്റെ ഭാഗമായി വ്യാപക അക്രമങ്ങളാണ് നടന്നത്. അക്രമങ്ങളുടെ പേരില്‍ 1100 ഓളം പേരെ പോലീസ് വിവിധ ജില്ലകളില്‍ നിന്നായി അറസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ഘീയ ദ്രുവീകരണം നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here