Advertisement

പീഡന ശ്രമത്തിനിടെ സ്വരക്ഷാർത്ഥം ഒരാളെ കൊലപ്പെടുത്തിയാൽ ശിക്ഷ ഉണ്ടോ? സത്യം ഇതാണ്

April 18, 2018
Google News 3 minutes Read
is it legeal to kill someone as self defence in india

അതീവ രസകരവും ശ്രദ്ധേയവുമായ തരത്തിൽ ഒരു ട്രോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. സാധാരണ ചിരിയുണർത്തുന്ന ട്രോളുകളിൽ നിന്നും വ്യത്യസ്തമായി അൽപ്പം ഗൗരവത്തിലാണ് സംഗതി. മോഹൻലാലിന്റെ പ്രശസ്തമായ ദൃശ്യമെന്ന ചിത്രത്തിലെ രംഗമാണ് ട്രോളിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

IPC section 100 troll

ട്രോളിൽ ഒളിഞ്ഞിരിക്കുന്ന ആഹ്വാനത്തോട് യോജിപ്പില്ലെങ്കിലും പലരും ഇത് പ്രചരിപ്പിക്കുന്നത് അതിലെ നിയമവശം പെൺകുട്ടികൾ അറിയണം ന്നെ ഉദ്ദേശത്തോടെ ആയിരിക്കണം. സത്യത്തിൽ ഒരാളെ സ്വയരക്ഷക്കായി കൊല്ലേണ്ടി വന്നാൽ രക്ഷപ്പെടാൻ കുറ്റവാളിക്കാകുമോ ? ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 100 എന്താണ് ?

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നാലാം അധ്യായത്തിൽ വകുപ്പുകൾ 76 മുതൽ 106 വരെ ‘ജനറൽ എക്‌സപ്ഷൻസ’് ആണ് പ്രതിപാദിക്കുന്നത്. ആർക്കെല്ലാം ഏതെല്ലാം സാഹചര്യങ്ങളിലാണ് ശിക്ഷാ ഇളവുകൾ ലഭിക്കുന്നതെന്നതിന്റെ വിശദീകരണങ്ങളാണ് അതിൽ.

താൻ കൊല്ലപ്പെട്ടേക്കും എന്ന് ഉത്തമ ബോധ്യമുണ്ടായി ചെറുത്തു നിൽക്കുന്നതിനിടെ ഉണ്ടാക്കുന്ന കൊലപാതകം ശിക്ഷാ ഇളവ് ലഭിക്കാവുന്ന കുറ്റമാണ് എന്നതാണ് വകുപ്പ് 100 പറയുന്നത്. ഈ വകുപ്പിന്റെ രണ്ടാം ഉപവകുപ്പിലാണ് [IPC SEC:100 (ii) ] റേപ്പ് ശ്രമത്തിനിടെ ചെറുത്ത് നിൽക്കാനുള്ള ശ്രമത്തിൽ സംഭവിക്കുന്ന കൊലപാതകം ശിക്ഷാ ഇളവ് നേടാനുള്ള സാധ്യത പറയുന്നത്.

ഏത് സാഹചര്യത്തിലാണ് സ്വരക്ഷാർത്ഥമുള്ള കൊലപാതകത്തിൽ നിന്നും ശിക്ഷയിളവ് ലഭിക്കുന്നത് ?

1. സ്വയരക്ഷാവകാശം വിനിയോഗിച്ചില്ലെങ്കിൽ മരണം സംഭവിച്ചേക്കുമെന്ന് ന്യായമായും ഭയമുണ്ടാകത്തക്കവണ്ണമുള്ള കൈയേറ്റം.
2. വളരെ ഗുരുതരമായ ദേഹോപദ്രവം ഏൽപ്പിച്ചേക്കുമെന്നു ന്യായമായി ഭയപ്പെടുന്ന സന്ദർഭം (Grievous hurt).
3.ബലാത്സംഗംചെയ്യണമെന്ന ഉദ്ദേശ്യത്തോടെയുള്ള കൈയേറ്റം(Rape)
4. പ്രകൃതിവിരുദ്ധ ഭോഗതൃഷ്ണയെ തൃപ്തി പ്പെടുത്തുന്നതിനുവേണ്ടി ചെയ്യുന്ന കൈയേറ്റം.
5. കുഞ്ഞുങ്ങളെയോ മറ്റ് ആളുകളെയോ തട്ടിക്കൊണ്ടുപോകുന്നതിനുവേണ്ടി ചെയ്യുന്ന കൈയേറ്റം.

മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ കൊലപാതകം നടന്നാൽ പ്രതിയെ ശിക്ഷിക്കാൻ കഴിയില്ല. എന്നാൽ കൊലപാതകം മനപ്പൂർവ്വമായിരുന്നില്ലെന്ന് കോടതിക്ക്  ഉത്തമബോധ്യം വന്നാൽ മാത്രമേ  ശിക്ഷായിളവ് ലഭിക്കുകയുള്ളു.

ഉദാഹരണത്തിന് ‘എ’ എന്ന വ്യക്തി ‘ബി’ എന്ന വ്യക്തിയെ ചാട്ടകൊണ്ട് അടിക്കുന്നു. ബിയെ മാരകമായി മുറിവേൽപ്പിക്കാനാണ് എയുടെ ശ്രമം. ഈ ഘട്ടത്തിൽ ബി ഒരു തോക്കെടുത്ത് എയെ വെടിവെക്കുന്നു. കാരണം ബിയുടെ പക്കൽ എയെ തടയാൻ വെടിവയ്ക്കുകയല്ലാതെ വേറെ മാർഗമില്ല. ഈ സാഹചര്യത്തിൽ ബിയ്ക്ക് ശിക്ഷായിളവ് ലഭിക്കും.

ഭർത്താവ് നോക്കി നിൽക്കേ ഭാര്യയെ ഒരാൾ പീഡിപ്പിക്കാൻ ശ്രമിക്കുന്നു. ഇയാളിൽ നിന്നും രക്ഷനേടാൻ ഭാര്യ കഴിവത് ശ്രമിക്കുന്നുണ്ട്. പെട്ടെന്ന് തന്നെ കയ്യിൽ കിട്ടിയ വടികൊണ്ട് ഭർത്താവ് അക്രമിയുടെ തലക്കടിച്ച് ഭാര്യയെ രക്ഷപ്പെടുത്തുന്നു. ഈ സാഹചര്യത്തിലും പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും.

നിയമത്തിലെ ഈ വകുപ്പ് പ്രകാരം പ്രാണഭയത്താൽ ചെയ്യുന്ന കൊലപാതകങ്ങൾക്കാണ് ശിക്ഷായിളവ് ലഭിക്കുന്നത്. എന്നുകരുതി മാരകമായി മുറിവേൽക്കുന്നതുവരെ ഇരയ്ക്ക് കാത്തുനിൽക്കേണ്ടതില്ല.

കരുതലുകൾ ആവശ്യമാണ്. നിയമം നൽകുന്ന പരിരക്ഷ പലപ്പോഴും കൈയ്യിൽ കരുതുന്ന ഒരു ആയുധത്തേക്കാൾ മൂർച്ചയുള്ളതാകും. വർധിച്ചുവരുന്ന സ്ത്രീ പീഡനങ്ങൾ അത് മതത്തിന്റെ പേരിൽ പോലും സംഭവിക്കുമ്പോൾ സാധാരണ ജനങ്ങൾ കടന്നു ചെല്ലാത്ത നിയമത്തിന്റെ സാധ്യതകളിലേക്ക് അവർ പ്രതീക്ഷയോടെ നോക്കുന്നുവെങ്കിൽ അതിൽ അസാധാരണമായി ഒന്നുമില്ല.

is it legeal to kill someone as self defence in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here