Advertisement

ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് നിയമകമ്മീഷന്റെ ശുപാര്‍ശ

April 18, 2018
Google News 1 minute Read

ബി​സി​സി​ഐ​യെ വി​വ​രാ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നി​യ​മ​ക​മ്മീ​ഷ​ൻ. ദേ​ശീ​യ കാ​യി​ക സ​മി​തി​യാ​യി ബി​സി​സി​ഐ​യെ മാ​റ്റ​ണ​മെ​ന്നും നി​യ​മ​ക​മ്മീ​ഷ​ൻ കേ​ന്ദ്ര​നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കി​യ ശുപാര്‍ശയി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റീ​സ് ബി.​എ​സ് ചൗ​ഹാ​ൻ അ​ധ്യ​ക്ഷ​നാ​യ നി​യ​മ ക​മ്മീ​ഷ​നാ​ണ് കേ​ന്ദ്ര​നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

ഭരണഘടനയിലെ 12-ാം വകുപ്പ് പ്രകാരം ബിസിസിഐയെ സ്റ്റേറ്റ് എന്ന വിഭാഗമായി പരിഗണിക്കണം. കോടതി ഉള്‍പ്പെടെയുള്ള ഉന്നത അധികൃതര്‍ക്ക് മറുപടി നല്‍കാന്‍ ബിസിസിഐ ഇതോടെ ബാധ്യസ്ഥരാകും.

ഭ​ര​ണ​ഘ​ട​ന​യി​ലെ ‘സ്റ്റേ​റ്റ്’ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന സം​ഘ​ട​ന​ക​ളു​ടെ അ​ധി​കാ​ര​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും ബി​സി​സി​ഐ ഇ​പ്പോ​ൾ ത​ന്നെ കൈ​യാ​ളു​ന്ന​താ​യും ക​മ്മി​ഷ​ൻ പ​റ​യു​ന്നു.

രാ​ജ്യ​ത്തെ മ​റ്റു കാ​യി​ക സം​ഘ​ട​ന​ക​ളെ​ല്ലാം വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ണ്. അ​തി​നാ​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​നെ​യും വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണം. പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ സൂ​ക്ഷ്‌​മ നി​രീ​ക്ഷ​ണ​ത്തി​നു ബോ​ർ​ഡ് വി​ധേ​യ​മാ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 124 പേ​ജു​ള്ള റി​പ്പോ​ർ‌​ട്ടാ​ണ് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here