Advertisement

ഐഐടി ഹോസ്റ്റലിൽ ദലിത് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

April 19, 2018
Google News 0 minutes Read
IIT suicide

കാൺപൂർ ഐഐടിയിലെ ദളിത് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റൽ മുറിയിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ പിഎച്ച്ഡി പ്രോഗ്രാം മൂന്നാം വർഷ വിദ്യാർഥിയായ ഭീം സിംഗാണ് മരിച്ചത്. ബുധനാഴ്ച മുറിയിൽ ബെഡ് ഷീറ്റ് കഴുത്തിൽ കുരുക്കിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. മുറിയിൽ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെങ്കിലും മരണകാരണം വ്യക്തമല്ല. കുറിപ്പ് ഫോറൻസിക് വിഭാഗത്തിന്റെ കൈവശമാണെന്ന് ഐഐടി കാൺപൂർ ഡപ്യൂട്ടി ഡയറക്ടർ മഹീന്ദ്ര അഗർവാൾ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here