Advertisement

പുതിയ വാഹനവും തസ്തികയും വിമാനയാത്രയും ഒഴിവാക്കും; സര്‍ക്കാരിന്റെ ചിലവ് ചുരുക്കല്‍ ആരംഭിച്ചു

April 19, 2018
Google News 0 minutes Read

സംസ്ഥാനത്തിന്റെ ധനസ്ഥിതി ശക്തിപ്പെടുത്താനും അമിത ധൂര്‍ത്ത് ഒഴിവാക്കാനും സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍. പുതിയ തസ്തികകള്‍ സര്‍ക്കാര്‍ ഉടന്‍ അനുവദിക്കില്ല. ആവശ്യമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും പുതിയ വകുപ്പുകള്‍ സൃഷ്ടിക്കുക. ഇതേകുറിച്ച് ധനകാര്യ വകുപ്പ് മറ്റ് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി.

അതോടൊപ്പം, പുതിയ വാഹനങ്ങള്‍ വാങ്ങുക, വിമാനയാത്ര എന്നിവയ്‌ക്കെല്ലാം നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. സ്വന്തമായി വാഹനം വാങ്ങാനുള്ള അനുമതി എറ്റവും പ്രധാനപ്പെട്ട ചില വകുപ്പുകള്‍ക്ക് മാത്രമേ ഇനി നല്‍കുകയുള്ളൂ. അതേസമയം, പുതിയ വാഹനങ്ങള്‍ക്ക് പകരം ആവശ്യമുള്ള വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഇനി വിമാനയാത്ര അനുവദിക്കൂ. വിദേശാത്രയ്ക്ക് ബദലായി വീഡിയോ കോണ്‍ഫറന്‍സ് രീതി കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അനിവാര്യ ഘട്ടങ്ങളില്‍ മാത്രമേ വിമാനയാത്ര പാടുള്ളൂ. വിമാനയാത്രയ്ക്കുള്ള ശുപാര്‍ശ നാല് ഴ്ച മുന്‍പ് സമര്‍പ്പിക്കുകയും മുഖ്യമന്ത്രി അടക്കമുള്ളവരോട് അനുമതി തേടുകയും വേണം. സര്‍ക്കാര്‍ ചിലവില്‍ മൊബൈല്‍ ഫോണ്‍ ഉള്ള ജീവനക്കാര്‍ ലാന്‍ഡ് ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here