Advertisement

വാസ്ലിന്റെ നമ്മൾ അറിയാത്ത 7 ഉപയോഗങ്ങൾ !

April 19, 2018
Google News 1 minute Read

കോസ്‌മെറ്റിക്‌സിൽ പിൻനിരയിലാണ് എന്നും വാസ്ലിന്റെ സ്ഥാനം. ശരീരം വരളുമ്പോൾ മാത്രം ഉപയോഗിക്കാറുള്ള ഈ വസ്തുവിന് എന്നാൽ നാം അറിയാത്ത 7 ഉപയോഗങ്ങൾ :

മസ്‌ക്കാരയ്ക്ക് പകരം

മസ്‌ക്കാരയ്ക്ക് പകരം വാസ്ലിൻ അഥവാ പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നത് നോ-മേക്കപ്പ് ലുക്കിന് നല്ലതാണ്.

പുരികത്തിന്

പുരകം ആകൃതിയിൽ നിൽക്കാൻ അൽപ്പം വാസ്ലിൻ തേച്ചാൽ മതി.

തിളക്കത്തിന്

മേക്കപ്പിനോട് അതികം താൽപര്യമില്ലാത്തവരാണ് നിങ്ങളെങ്കിൽ വാസ്ലിൻ ഉറപ്പായും നിങ്ങളുടെ കൈയ്യിൽ വേണം. കാരണം മേക്കപ്പിന് തരാൻ കഴിയാത്ത ഗ്ലോ തരാൻ വാസ്ലിനാകും. ചുണ്ടത്തോ കണ്ണിന് മുകളിലോ വാസ്ലിൻ പുരട്ടുത്തന്നത് ഒരു ‘നാച്ചുറൽ’ ഷൈൻ നൽകും.

കസ്റ്റമൈസ്ഡ് മേക്കപ്പ്

കാൻവാസിൽ നിറങ്ങൾ മിക്‌സ് ചെയ്ത് ഇഷ്ട നിറം രൂപപ്പെടുത്തിയെടുക്കുന്നതുപോലെ വാസ്ലിനിൽ ഇഷ്ടമുള്ള നിറങ്ങൾ യോജിപ്പിച്ച് നിങ്ങൾക്ക് വേണ്ട നിറമാക്കിയെടുത്ത് കസ്റ്റമൈസ്ഡ് മേക്കപ്പ് തയ്യാറാക്കാവുന്നതാണ്.

മേക്കപ്പ് റിമൂവർ

വാസ്ലിൻ നല്ലൊരു മേക്കപ്പ് റിമൂവർ കൂടിയാണ്. പഞ്ഞിയിൽ വാസ്ലിൻ തേച്ച് ഇത് മുഖത്ത് ഉരസുന്നത് മേക്കപ്പ് ഇളകിപോകാൻ സഹായിക്കും.

പെർഫ്യൂം പ്രൈമർ

വാസ്ലിൻ തേച്ച് മീതെ പെർഫ്യൂം അടിക്കുന്നത് ദീർഘനേരം പെർഫ്യൂം നിൽക്കാൻ സഹായിക്കും.

സ്‌ക്രബ്

വാസ്ലിനിൽ പഞ്ചസാരയോ ഉപ്പോ ഇട്ട് ഈ മിശ്രുതം ചുണ്ടത്തോ, മുഖത്തോ, കഴുത്തിലോ എല്ലാം സ്‌ക്രബ്ബായി ഉപയോഗിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here