Advertisement

കലൂരില്‍ കെട്ടിടം ഇടിഞ്ഞ് താണത് 15മീറ്റര്‍ ആഴത്തില്‍; സമീപത്തെ കടകളും ഭീഷണിയില്‍

April 20, 2018
Google News 0 minutes Read
buildng

എറണാകുളത്ത് മെട്രോ സ്റ്റേഷന് സമീപം ഇന്നലെ രാത്രി കെട്ടിടം ഇടിഞ്ഞ് താണത് 15മീറ്റര്‍ താഴ്ചയില്‍. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്. മൂന്ന് നിലയോളം പണിത് കഴിഞ്ഞ കെട്ടിടത്തിന്റെ ആദ്യത്തെ രണ്ട് നിലയും ഭൂമിയ്ക്ക് അടിയിലേക്ക് പോയി. പോത്തീസിന്റെ കെട്ടിടമാണിത്. 30മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞ് വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്. ഇതുവഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയിട്ടുണ്ട്. ആലുവയില്‍ നിന്നുള്ള പമ്പിംഗ് നിറുത്തി വച്ചിരിക്കുകയാണ്. മെട്രോയുടെ തൂണുകള്‍ കടന്ന് പോകുന്ന സ്ഥലത്ത് റോഡില്‍ വിള്ളലേറ്റത് ഭീഷണിയായിട്ടുണ്ട്. മെട്രോ ഇന്ന് ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. വിശദമായ പരിശോധനയ്ക്ക് ശേഷമേ സര്‍വീസ് പുനരാരംഭിക്കൂ. റോഡില്‍ നിന്ന് മണ്ണിടിഞ്ഞ് വരുന്നത് തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here