Advertisement

പാര്‍ട്ടി ‘കോണ്‍ഗ്രസ്’ ചൂടുപിടിക്കുന്നു; രഹസ്യബാലറ്റിന് സാധ്യത

April 20, 2018
Google News 1 minute Read

സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് നിര്‍ണായകം. കോണ്‍ഗ്രസുമായുള്ള ബന്ധത്തെ കുറിച്ച് ഇന്ന് നിര്‍ണായക തീരുമാനത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ച നടക്കുകയാണെന്നും ചര്‍ച്ചയ്ക്ക് ശേഷം മറ്റ് കാര്യങ്ങളെ കുറിച്ച് ഉടന്‍ തന്നെ പാര്‍ട്ടിയില്‍ തീരുമാനമെടുക്കുമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. കരട് രാഷ്ട്രീയ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചകള്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകും. പിന്നീട്, മറുപടി തയ്യാറാക്കാന്‍ സ്റ്റിയറിംഗ് കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്ന പോളിറ്റ് ബ്യൂറോ ചേരും. പോളിറ്റ് ബ്യൂറോയില്‍ യെച്ചൂരിയും കാരാട്ടും മറുപടി പറയും.

കരട് പ്രമേയത്തില്‍ മാറ്റങ്ങളൊന്നുമില്ലെങ്കില്‍ രഹസ്യ ബാലറ്റിലേക്ക് കാര്യങ്ങള്‍ കടക്കുമെന്നാണ് സൂചന. അതേസമയം, ഇരു പക്ഷത്തിന്റെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് കരട് പ്രമേയത്തില്‍ മാറ്റം വരുത്തുകയാണെങ്കില്‍ അത് പാര്‍ട്ടി അംഗീകരിക്കും. വോട്ടെടുപ്പ് രഹസ്യ ബാലറ്റ് വഴി തന്നെ നടത്തണമെന്നാണ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങള്‍ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി പക്ഷത്ത് നിലയുറപ്പിച്ചിട്ടുണ്ട്. വോട്ടെടുപ്പ് അതിനാല്‍ തന്നെ രഹസ്യ ബാലറ്റിലേക്ക് നീങ്ങാനാണ് സാധ്യത.

പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ യെച്ചൂരി രംഗത്തുവന്നിട്ടുണ്ട്. ജനാധിപത്യ സംവിധാനം പിന്തുടരുന്ന പാര്‍ട്ടിയായതിനാല്‍ എല്ലാ അഭിപ്രായങ്ങളും ചര്‍ച്ചയായേക്കും. അതിനെ ഭിന്നതയായി കാണേണ്ടതില്ല. ഊഹാപോഹങ്ങള്‍ പടച്ചുവിടരുതെന്നായിരുന്നു യെച്ചൂരി തുറന്നടിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here