Advertisement

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; രാഷ്ട്രീയ പ്രമേയത്തില്‍ ഇന്ന് തീരുമാനം

April 20, 2018
Google News 0 minutes Read
cpm

സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിന്‍റെ കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പിലൂടെയാവും അന്തിമ തീരുമാനം എന്നാണ് സൂചന.  ബംഗാൾ പക്ഷം ഈ ആവശ്യം മുന്നോട്ടു വയ്ക്കുമെന്നാണ് സൂചന.കരടു രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച ഉച്ചയോടെ പുർത്തിയാവും. തുടര്‍ന്ന് പോളിറ്റ് ബ്യൂറോ ചേരും. കരടിൽ ഒരു മാറ്റവുമില്ല എന്നതാണ് തീരുമാനമെങ്കിൽ വോട്ടെടുപ്പ് നടക്കും. രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തണം എന്ന് അഞ്ച് സംസ്ഥാന ഘടകങ്ങൾ ഇന്നലെ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ ചർച്ചയിൽ ഒന്‍പത് സംസ്ഥാന ഘടകങ്ങൾ യെച്ചൂരിയേയും എട്ട് ഘടകങ്ങൾ കാരാട്ടിനേയും പിന്തുണച്ചു. പശ്ചിമബംഗാളിലും എതിർസ്വരമുണ്ടെന്ന് വ്യക്തമാക്കി ഒരംഗം കാരാട്ടിനെ പിന്തുണച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here