Advertisement

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി

April 20, 2018
Google News 0 minutes Read
Supreme Court India

ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇംപീച്ച്‌മെന്റ് നീ​ക്കം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് സു​പ്രീം​ കോ​ട​തി. ഇംപീച്ച്‌മെന്റ് ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ നി​ന്നും മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി നി​രീ​ക്ഷ​ണം.

പൂ​നെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ സം​ഘ​ട​ന​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. അ​റ്റോ​ർ​ണി ജ​ന​റ​ലി​നോ​ട് അ​ഭി​പ്രാ​യം തേ​ടി​യ​ശേ​ഷം ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​റി​യി​ച്ചു. ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് മേ​യ് ഏ​ഴി​ലേ​ക്കു മാ​റ്റി.

രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ നടത്തുന്ന പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസുമാരായ എകെ സിക്രി. അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

ദീപക് മിശ്രക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് നേരത്തെ പ്രതിപക്ഷ നേതാക്കള്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡുവിന് കൈമാറിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here