‘എന്റെ ധോണീ…’; ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയ ആരാധകന്‍ തിരിച്ചുപോയത് ആത്മനിര്‍വൃതിയില്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറെ ആരാധകര്‍ ഉള്ള താരമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. തങ്ങളുടെ ആരാധകരെ കാണാന്‍ ക്രിക്കറ്റ് മൈതാനത്തേക്ക് ആരാധകര്‍ അതിക്രമിച്ച് കയറാറുള്ളത് നാം പലപ്പോഴായി കണ്ടിട്ടുള്ളതാണ്. ഇന്ത്യയുടെ മുന്‍ താരങ്ങളായ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, സേവാഗ് എന്നീ താരങ്ങളുടെ ആരാധകര്‍ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ തന്നെ സുരക്ഷ വലയത്തിന്റെ കണ്ണ് വെട്ടിച്ച് കളത്തിലിറങ്ങിയ വാര്‍ത്തകള്‍ ക്രിക്കറ്റ് ലോകം ഏറെ ആഘോഷിച്ചിട്ടുള്ളതാണ്. ഇന്നിതാ, അത്തരത്തിലൊരു കുസൃതിയുമായി ഒരു ധോണി ആരാധകന്‍ കളത്തിലേക്കിറങ്ങി.
ധോണിയുടെ നിഴല്‍വെട്ടം കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. എല്ലാ സുരക്ഷാ വലയങ്ങളും ഭേദിച്ച് അയാള്‍ ഗ്രൗണ്ടിലേക്ക് എത്തി. ഐപിഎല്ലില്‍ ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം നടക്കുമ്പോഴായിരുന്നു സംഭവം. ബാറ്റിംഗിനായി ക്രീസിലേക്ക് നടന്നുവരികയായിരുന്ന ധോണിയുടെ അരികിലേക്ക് ആരാധകന്‍ ഓടിയെത്തി. വന്നയുടന്‍ ധോണിയുടെ കാലില്‍ വീണ ആരാധകന്‍ ധോണിക്കൊപ്പം അല്‍പ്പദുരം നടന്നു. ധോണി ആരാധകനോട് എന്തോ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ധോണിയുടെ കാല്‍ക്കല്‍ വീണ ശേഷം അയാള്‍ നടന്നുപോയത് ഏറെ ആത്മനിര്‍വൃതിയോടെയാണ്.
At the end of the day this boy is the winner. He for @msdhoni darshan without any wait time. #NoJaragandi @ChennaiIPL @CSKFansOfficial #WhistlePodu pic.twitter.com/eNCjfwDaD8
— Anush (@R_Anush) April 20, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here