Advertisement

ബാലപീഡകര്‍ക്ക് വധശിക്ഷ; ഓര്‍ഡിനന്‍സിന് അംഗീകാരം

April 21, 2018
Google News 0 minutes Read

12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് അംഗീകാരം. ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പോക്‌സോ നിയമഭേദഗതിക്കാണ് കേന്ദ്രത്തിന്റെ അംഗീകാരം. അംഗീകരിച്ച ഓര്‍ഡിനന്‍സ് ഇനി രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കും. ഇരു സഭകളിലും അവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷം ഓര്‍ഡിനന്‍സ് എത്രയും വേഗം നിയമമാക്കാനാണ് കേന്ദ്രം ഇനി ശ്രമിക്കുക. കത്‌വയില്‍ എട്ടു വയസുകാരി പീഡനത്തിരയായ ശേഷം കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായി. തുടര്‍ന്നാണ്, ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here