Advertisement

ചേര്‍ത്തല ദിവാകരന്‍ കൊലക്കേസ്; മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

April 21, 2018
Google News 1 minute Read

ചേ​ർ​ത്ത​ല​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​വാ​ക​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​പി​എം മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ർ.​ബൈ​ജു​വി​ന് വ​ധ​ശി​ക്ഷ. അ​ഞ്ച് സി​പി​എ​മ്മു​കാ​രെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നും ചേ​ർ​ത്ത​ല കോ​ട​തി ശി​ക്ഷി​ച്ചു. വി.​സു​ജി​ത്, എം.​സ​തീ​ഷ്കു​മാ​ർ, പി.​പ്ര​വീ​ണ്‍, എം.​ബെ​ന്നി, സേ​തു​കു​മാ​ർ എ​ന്നി​വ​രാ​ണു ശി​ക്ഷി​ക്ക​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ൾ. ആലപ്പുഴ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന ദിവാകരന്റെ കൊലപാതകത്തില്‍ സിപിഎം  മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം ആറ്  പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന കെഎസ് ദിവാകരനെ 2009ല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. ഒരു വീട്ടില്‍ ഒരു ‘കയറുല്‍പ്പന്നം’ എന്ന സര്‍ക്കാര്‍ പരിപാടിയുടെ പ്രചരണത്തിനാണ് അന്നത്തെ ലോക്കല്‍ സെക്രട്ടറിയായിരുന്ന ആര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ സിപിഎം  പ്രവര്‍ത്തകര്‍ ദിവാകരന്റെ വീട്ടിലെത്തിയത്. ഇവിടെയുണ്ടായ തര്‍ക്കം വീടാക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ദിവാകരന്‍ ചികിത്സക്കിടെ മരണപ്പെട്ടു.

പിന്നീട്, ആര്‍. ബൈജുവിനെ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കൊലപാതക കേസിനെ തുടര്‍ന്ന് ആര്‍. ബൈജുവിനെ സിപിഎമ്മില്‍ നിന്ന് നേരത്തെ പുറത്താക്കിയിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here