Advertisement

അഫ്ഗാനിസ്ഥാനില്‍ വെടിവയ്പ്പ്; 9 ഐഎസ് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടു

April 22, 2018
Google News 0 minutes Read

അഫ്ഗാനിസ്ഥാനിൽ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒൻപത് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ജോവ്സ്ജാൻ പ്രവിശ്യയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവത്തിൽ രണ്ട് സൈനികരും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ദർസാബ് ജില്ലയിലെ സൈനിക താവളത്തിനു നേരെ ഭീകരർ ആക്രമണം നടത്തിയതിനു പിന്നാലെ ഇവിടുത്തെയും സമീപമേഖലകളിലെയും സുരക്ഷ ശക്തമാക്കിയിരുന്നു. മണിക്കൂറുകൾ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഒൻപത് ഭീരകരരെ വധിച്ചതെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here