Advertisement

ഒന്നോ രണ്ടോ ബലാത്സംഗ കേസുകളൊന്നും കാര്യമാക്കേണ്ട; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

April 22, 2018
Google News 6 minutes Read

ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലെയുള്ള ഒരു വലിയ രാജ്യത്ത് ഇത്രയും ചര്‍ച്ചയാകേണ്ട ആവശ്യമില്ലെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സന്തോഷ് ഗംഗ്വാര്‍. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കത് തടയാന്‍ കഴിയില്ല. എല്ലായിടത്തും കേന്ദ്ര സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് വലിയ വിവാദമാക്കേണ്ട ആവശ്യമില്ല. അതിനെ ഇത്രയും വലിയ ചര്‍ച്ചാ വിഷയമാക്കേണ്ടതില്ലെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ സന്തോഷ് ഗംഗ്വാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്ര മന്ത്രിസഭയുടെ ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പ്രസ്താവന.

കത്‌വയില്‍ എട്ടു വയസുള്ള പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ പിന്തുണച്ച് ജമ്മു കാശ്മീരിലെ രണ്ട് ബിജെപി മന്ത്രിമാര്‍ രംഗത്തെത്തിയത് വലിയ പ്രതിഷേധത്തിന് കാരണ
മായിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി തന്നെ ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here