“ഡ്രൈവര്‍ മുസ്ലീം ആണ്, യാത്ര ചെയ്യാന്‍ വിളിച്ച ടാക്സി റദ്ദ് ചെയ്യുന്നു”; വര്‍ഗീയ വിഷം തുപ്പി വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്റെ ട്വീറ്റ്
വര്‍ഗീയ വിദ്വേഷം നിറച്ച വിവാദ ട്വീറ്റുമായി വിശ്വഹിന്ദു പരിഷത്ത് പ്രവര്ത്തകന്. ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. ഏപ്രില്‍ 20 നാണ് വിവാദമായ ട്വീറ്റ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനായ അഭിഷേക് മിശ്ര പോസ്റ്റ് ചെയ്യുന്നത്. യാത്രക്കു വിളിച്ച ഒല ടാക്സിയുടെ ഡ്രൈവര്‍ മുസ്ലീം ആയതിനാല്‍ ടാക്സി റദ്ദ് ചെയ്യുന്നു. എന്റെ പണം ജിഹാദികള്‍ക്ക് നല്കാന് ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു അഭിഷേക് മിശ്രയുടെ ട്വീറ്റ്.
വര്‍ഗീയ വിദ്വേഷം തുപ്പുന്ന ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തി. തീവ്ര വര്‍ഗീയത വിളമ്പുന്ന ഇയാളുടെ പരാമര്‍ശത്തില്‍ നടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തമായി. ടാക്സി റദ്ദ് ചെയ്യുന്നു എന്ന ട്വീറ്റിനൊപ്പം ടാക്സിയുടെ ബുക്കിംഗ് റദ്ദ് ചെയ്യുന്നതിന്റെ സ്ക്രീന്‍ഷോട്ടും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അഭിഷേക് മിശ്ര.
പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് അടക്കമുള്ള പ്രമുഖര്‍ പലരും പിൻതുടരുന്ന വെരിഫൈഡ് അക്കൗണ്ടില്‍നിന്നാണ് ഇയാളുടെ ട്വീറ്റ് എന്നതും ചര്‍ച്ചകള്‍ക്ക് ചൂടേറ്റുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here