Advertisement

സമരത്തില്‍ ‘തട്ടി’ സര്‍ക്കാര്‍; നഴ്‌സുമാരുടെ വേതന വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങിയേക്കും

April 23, 2018
Google News 0 minutes Read
Pinarayi Vijayan on Keezhattur

നഴ്‌സുമാരുടെ വേതന വര്‍ധനവുമായി ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് ആരോപിച്ച് സ്വകാര്യ നഴ്‌സുമാര്‍ ആരംഭിക്കാന്‍ പോകുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍ ധൃതിപിടിച്ച് സര്‍ക്കാര്‍ നീക്കങ്ങള്‍. വിജ്ഞാപനം അല്‍പസമയത്തിനകം പുറത്തിറക്കിയേക്കും. അന്തിമ വിജ്ഞാപനത്തില്‍ നിയമ സെക്രട്ടറി ഒപ്പുവെച്ചു. തൊഴില്‍ വകുപ്പ് സെക്രട്ടറി കൂടി ഒപ്പുവെച്ചാല്‍ വിജ്ഞാപനത്തിന് സാധുത ലഭിക്കും. എന്നാല്‍, കരട് വിജ്ഞാപനത്തില്‍ പറയുന്ന അലവന്‍സ് നിരക്കുകളില്‍ മാറ്റം വരുത്തരുതെന്ന് നിയമസെക്രട്ടറി നിലപാട് സ്വീകരിച്ചിട്ടുണ്ട്. മിനിമം വേതനം 20,000 രൂപയാക്കിയുള്ള വേതനത്തില്‍ അലവന്‍സ് വെട്ടി കുറക്കുന്ന പക്ഷം നഴ്‌സുമാര്‍ പ്രതിഷേധവുമായി മുന്നോട്ട് പോയേക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here