Advertisement

ലിഗയുടെ മരണം; ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തല്‍

April 24, 2018
Google News 0 minutes Read
liga

വിദേശ യുവതി ലിഗയുടെ മരണത്തില്‍ ഓട്ടോ ഡ്രൈവറുടെ നിര്‍ണായക വെളിപ്പെടുത്തല്‍. മരുതുംമൂടില്‍ നിന്ന് കോവളം ഗ്രോവ് ബീച്ചുവരെ ലിഗ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവര്‍ ഷാജിയുടെതാണ് വെളിപ്പെടുത്തല്‍. മൃതദേഹം ഷാജി തിരിച്ചറിഞ്ഞു. എന്നാല്‍, മൃതദേഹത്തില്‍ കണ്ട നീളം കൂടിയ കമ്പിളിയായിരുന്നില്ല തന്റെ ഓട്ടോയില്‍ കയറിയപ്പോള്‍ ധരിച്ചിരുന്നതെന്ന് ഷാജി പറഞ്ഞു. ഓട്ടോയില്‍ കയറിയപ്പോള്‍ നീല ടീ ഷര്‍ട്ടും ഇറക്കും കുറഞ്ഞ പാന്റ്‌സുമാണ് ലിഗ ധരിച്ചിരുന്നത്. ഓട്ടോയില്‍ കയറിയ ശേഷം സിഗരറ്റ് വലിച്ചിരുന്നുവെന്നും ഓട്ടോ ഡ്രൈവര്‍. ഓട്ടോയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ലിഗയുടെ കയ്യിലുണ്ടായിരുന്ന 800 രൂപ തനിക്ക് തന്നുവെന്നും ഷാജി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here