Advertisement

ഐപിഎല്‍ ‘പൂജ്യ’തയില്‍ രോഹിത്തിന് നാണക്കേട്

April 24, 2018
Google News 1 minute Read

‘ഹിറ്റ്മാന്‍’ എന്ന് ആരാധകര്‍ വിളിക്കുന്ന രോഹിത് ശര്‍മ ഏറെ നിരാശയിലാണ്. ഐപിഎല്ലില്‍ താന്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഇത്തവണ അതിശയിപ്പിക്കുന്ന അധികം പ്രകടനങ്ങള്‍ നടത്താന്‍ കഴിയാത്തതിന്റെ നിരാശയിലാണ് താരം. രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ രോഹിത് ഐപിഎല്‍ കരിയറില്‍ ഇത് പത്താം തവണയാണ് പൂജ്യത്തിന് പുറത്താകുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ 10 തവണ പൂജ്യത്തിന് പുറത്തായ താരങ്ങളില്‍ എട്ടാം സ്ഥാനമാണ് ഇപ്പോള്‍ താരത്തിന്.

മുംബൈക്കായി കളിക്കുമ്പോള്‍ ഇത് എട്ടാം തവണയാണ് രോഹിത് പൂജ്യനായി പുറത്താവുന്നത്. അംബാട്ടി റായിഡു(9), ഹര്‍ഭജന്‍ സിംഗ്(8) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ രോഹിത്തിനേക്കാള്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായവര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here