Advertisement

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ജന്മദിനത്തിലായിരുന്ന ആ ഇന്നിംഗ്‌സ് പിറന്നത്…

April 24, 2018
Google News 1 minute Read

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കറിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായിരുന്നു ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1998 ഏപ്രില്‍ 24ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പിറന്നത്. ഇന്ന് ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു ആ ഇന്നിംഗിസിന്റെ പ്രായം.

ഏപ്രില്‍ 24ന് സച്ചിന്റെ ജന്മദിനമാണ്. തന്റെ ജന്മദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 134 റണ്‍സ് പ്രകടനം അന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. 25-ാം വയസില്‍ ഓസ്‌ട്രേലിയയുടെ മുന്‍ നിര ബൗളേഴ്‌സിനെ അടിച്ച് പരത്തിയ സച്ചിന്‍ ഇന്ന് 45-ാം വയസിന്റെ നിറവില്‍. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പറവും ഈ ഇന്നിംഗ്‌സിന് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ പത്തരമാറ്റാണ്. അന്ന് കളിയിലെ താരമായതും സച്ചിന്‍ തന്നെ. 12 ഫോറുകളും 3 സിക്‌സറുകളും ചേര്‍ന്ന് 131 പന്തുകളില്‍ നിന്ന് 134 റണ്‍സാണ് സച്ചിന്‍ നേടിയത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 272 റണ്‍സ് എന്ന വിജയലക്ഷ്യം വെറും നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. സച്ചിന്റെ 45-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ അതിനൊപ്പം ഷാര്‍ജയില്‍ നടന്ന കൊക്ക-കോള കപ്പ് ഫൈനല്‍ മത്സരത്തിന്റെ 20-ാം വയസും ആഘോഷിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ക്രിക്കറ്റ് മത്സരങ്ങളില്‍ ഒന്നാണ് ഷാര്‍ജയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 1998 ഏപ്രില്‍ 24ന് കൊമ്പുകോര്‍ത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here